ബെയ്ജിങ്: 48 രാജ്യങ്ങള്‍ ചേര്‍ന്ന ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയടക്കം ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളുടെ നീക്കം എന്‍.എസ്.ജിയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചെന്ന വാദവുമായി ചൈന രംഗത്ത്. അംഗത്വത്തിന് അമേരിക്കന്‍ പിന്തുണയോടെ ഇന്ത്യന്‍ നീക്കം തുടരുന്നതിനിടെയാണ് ചൈന ‘എലൈറ്റ് ക്ളബി’ലെ ഭിന്നത എടുത്തുപറഞ്ഞത്.
ഇന്ത്യയുടെയോ മറ്റു രാജ്യങ്ങളുടെയോ പുതിയ അംഗത്വം സംബന്ധിച്ച വിശദചര്‍ച്ചപോലും എവിടെയും ഉണ്ടായിട്ടില്ളെന്ന് വിയന സമ്മേളനത്തെ പരാമര്‍ശിച്ച് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു.
എന്‍.എസ്.ജി അധ്യക്ഷനായ അര്‍ജന്‍റീനയുടെ റാഫേല്‍ മരിയാനോ ഗ്രോസി ജൂണ്‍ ഒമ്പതിന് 48 അംഗരാജ്യങ്ങളുടെ യോഗം വിളിച്ചിരുന്നു.
എന്നാല്‍, ഈ അനൗദ്യോഗിക യോഗത്തിന് അജണ്ട ഉണ്ടായിരുന്നില്ളെന്നും വാര്‍ഷിക സമ്മേളനത്തില്‍ വെക്കാനുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിന് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ തേടുക മാത്രമാണ് നടന്നതെന്നും അധ്യക്ഷന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ലീ പറഞ്ഞു.
സോളില്‍ ജൂണ്‍ 24നാണ് എന്‍.എസ്.ജി വാര്‍ഷിക സമ്മേളനം (പ്ളീനം). അതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ നീക്കത്തിന് പിന്തുണയും സമവായവും അഭ്യര്‍ഥിച്ച് അംഗരാജ്യങ്ങള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഇന്ത്യയുടെ ശക്തമായ നീക്കം ഫലംചെയ്തേക്കുമോ എന്ന് ഈ സമ്മേളനത്തോടെ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.