ജറൂസലം: പഴയ ജറൂസലമിന്‍െറ ഭൂപടത്തില്‍നിന്ന് സുപ്രധാന ചരിത്ര സ്മാരകങ്ങള്‍ അപ്രത്യക്ഷമാവുന്നു. മുസ്ലിം, ക്രിസ്ത്യന്‍ സ്മാരകങ്ങളെ അപ്രത്യക്ഷമാക്കിയാണ് വിനോദസഞ്ചാരികള്‍ നല്‍കുന്ന ഭൂപടങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഭൂപടത്തില്‍ അല്‍അഖ്സ മസ്ജിദ് ഇല്ല. പകരമുള്ളത് ടെമ്പ്ള്‍ മൗണ്ട് ആണ്. ഏറെ സന്ദര്‍ശകരത്തെിയിരുന്ന ക്രിസ്ത്യന്‍ ദേവാലയമായ സെന്‍റ് ആനീസ് പള്ളിയും ഭൂപടത്തിലില്ല. ജൂത കുടിയേറ്റക്കാര്‍ സ്വകാര്യമായി പരിപാലിക്കുന്ന ചെറിയ ആരാധനാലയങ്ങള്‍ക്ക് വേണ്ടതിലധികം പരിഗണന ഭൂപടം നല്‍കുന്നുണ്ടെന്ന് ടൂറിസ്റ്റ് ഗൈഡുകള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.