ഈ വര്‍ഷം 3400 അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബര്‍ലിന്‍: യുദ്ധമുഖങ്ങളില്‍നിന്ന് യൂറോപ്പിലേക്കുള്ള യാത്രയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ 3400 അഭയാര്‍ഥികള്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന. ഇവരില്‍ കൂടുതലും കടല്‍മാര്‍ഗം യൂറോപ്പിനെ ലക്ഷ്യം വെച്ചവരാണ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരിച്ച അഭയാര്‍ഥികളുടെ എണ്ണത്തെക്കാള്‍ 12 ശതമാനം കൂടുതലാണിത്. 2780 പേരാണ് കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ലക്ഷ്യം കാണുംമുമ്പ് മരിച്ചത്. കഴിഞ്ഞ വര്‍ഷം 5400 അഭയാര്‍ഥികള്‍ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
 ഈ വര്‍ഷം ഏപ്രിലില്‍ മാത്രം ലിബിയന്‍ തീരത്ത് 1100 അഭയാര്‍ഥികള്‍ മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.