കാന്‍ബറ: ഈ മാസാദ്യം ആസ്ട്രേലിയന്‍ ദ്വീപില്‍ കണ്ടത്തെിയ അവശിഷ്ടങ്ങള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്‍േറതല്ളെന്ന് അന്വേഷണോദ്യോഗസ്ഥര്‍. ദക്ഷിണ ആസ്ട്രേലിയന്‍ തീരമായ കംഗാരു ഐലന്‍ഡില്‍ ആസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട് സേഫ്റ്റി ബ്യൂറോ ആണ് വിമാനത്തിന്‍േറതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ ജൂണ്‍ ഒമ്പതിന് കണ്ടത്തെിയത്.
2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രികരുമായി ക്വാലാലമ്പൂരില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതാവാമെന്നാണ് വിമാനാധികൃതരുടെ നിഗമനമെങ്കിലും വിപുലമായ തിരച്ചില്‍ നടത്തിയിട്ടുപോലും അവശിഷ്ടങ്ങള്‍ ഇതുവരെ കണ്ടത്തൊനായിട്ടില്ല. ഈ മാസം ആദ്യത്തില്‍ മഡഗാസ്കര്‍ ദ്വീപില്‍ ഒരാള്‍ക്ക് കിട്ടിയ ചില ഭാഗങ്ങള്‍ ഈ വിമാനത്തിന്‍േറതിനോട് സാദൃശ്യം തോന്നിയിരുന്നുവെങ്കിലും അന്വേഷക സംഘം അത് പരിശോധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.