ബൈറൂത്: ഐ.എസിനെതിരായ വ്യോമാക്രമണം സാധാരണ പൗരന്മാരുടെ കൂട്ടക്കൊലയില്‍ കലാശിച്ചു. സിറിയന്‍ നഗരമായ റാഖയില്‍ ചൊവ്വാഴ്ച നടന്ന ബോംബ്വര്‍ഷത്തില്‍ ആറു കുട്ടികളടക്കം 25 പേരാണ് മരിച്ചത്. വ്യോമാക്രമണം മൂലമുള്ള കെടുതികള്‍ നിരീക്ഷിക്കുന്ന സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമണ്. എതു സേനയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, റഷ്യ പിന്തുണക്കുന്ന സര്‍ക്കാര്‍ സേനക്ക് ഐ.എസ് റാഖ പ്രവിശ്യയില്‍ നല്‍കിയ തിരിച്ചടിക്കു പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായത്.
ബശ്ശാര്‍ മന്ത്രിസഭക്ക് പുതിയ പ്രധാനമന്ത്രി
ഡമസ്കസ്: സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് വൈദ്യുതി മന്ത്രിയായിരുന്ന ഇമാദ് ഖാമിസിനെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചു. അടുത്ത ദിവസം മന്ത്രിസഭക്കു മുമ്പാകെ നിര്‍ദേശം സമര്‍പ്പിക്കുമെന്ന് സന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.