സിംഗപ്പൂര്‍: 241 പേരുമായി പോവുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. അടിയന്തരമായി സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചംഗി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ വിമാനത്തില്‍ തീ ആളിപ്പടര്‍ന്നു.
ലാന്‍ഡിങ്ങിനു പിന്നാലെ വിമാനത്തിന്‍െറ വലതു ഭാഗത്ത് തീ ആളിപ്പടര്‍ന്നതായും നിമിഷങ്ങള്‍ കഴിഞ്ഞിരുന്നെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നെന്നും യാത്രക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല. 222 യാത്രക്കാരും 19 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ പലരും തങ്ങള്‍ മരണത്തില്‍നിന്ന് നിമിഷത്തിന്‍െറ വ്യത്യാസത്തില്‍ രക്ഷപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. യാത്രക്കാരെ മാറ്റിയ ശേഷം അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തത്തെിക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.