ഹിസ്ബുല്ലയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു

റിയാദ്: ലബനാനിലെ ശിയാ സംഘടനയായ ഹിസ്ബുല്ലയെ തീവ്രവാദി സംഘമായി ജി.സി.സി പ്രഖ്യാപിച്ചു. ‘ശത്രുതാപരമായ നടപടികളും’ ഗള്‍ഫ് മേഖലയില്‍നിന്നു യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ കൗണ്‍സില്‍  പ്രഖ്യാപനം നടത്തിയത്.

സൗദി നയതന്ത്ര സ്ഥാപനങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെ അറബ് ലീഗ് രാജ്യങ്ങളും ഒ.ഐ.സി രാജ്യങ്ങളും അപലപിച്ചപ്പോള്‍ ലബനാന്‍ മാത്രം വിസമ്മതിച്ചതും സിറിയയില്‍ അറബ് സൈന്യത്തിനെതിരില്‍ ബശ്ശാര്‍ അല്‍അസദിന്‍െറ ഒൗദ്യോഗിക സൈന്യത്തെ പിന്തുണച്ചതുമാണ് ജി.സി.സിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ഫ്രാന്‍സിന്‍െറ 400 കോടിയുടെ സൈനികസാമഗ്രികളുടെ വിതരണത്തിനുള്ള ധനസഹായം ജനുവരിയില്‍ സൗദി നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് ശിയാ മേധാവിത്വമുള്ള രാജ്യത്തിനെതിരെയുള്ള ജി.സി.സിയുടെ നടപടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.