മാര്‍പാപ്പയുടെ പാക് സന്ദര്‍ശനം ഈ വര്‍ഷം

ഇസ് ലാമാബാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം. പോപ് ക്ഷണം സ്വീകരിച്ചതായും സന്ദര്‍ശനം ഈ വര്‍ഷമുണ്ടാകുമെന്നും വത്തിക്കാന്‍ അറിയിച്ചു. ആദ്യമായാണ് കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഒരു മുസ്ലിംരാഷ്ട്രം സന്ദര്‍ശിക്കാനൊരുങ്ങുന്നത്.  പ്രധാനമന്ത്രി നവാസ് ശരീഫുമായും പ്രസിഡന്‍റ് മമ്മൂന്‍ ഹുസൈനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.  ശരീഫിന്‍െറ ക്ഷണം കഴിഞ്ഞ ദിവസം വത്തിക്കാന്‍ സന്ദര്‍ശിച്ച പാക് മന്ത്രിമാരായ കംറാന്‍ മീക്കാഈലും സര്‍ദാര്‍ യുസുഫും പോപ്പിനു കൈമാറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.