ബൈറൂത്: ലോകത്തിന് നടുക്കം സമ്മാനിച്ച അഭയാര്‍ഥിബാലന്‍ ഐലന്‍ കുര്‍ദിയുടെ ദാരുണമരണത്തിന് കാരണക്കാരായ മനുഷ്യക്കടത്തുകാരായ രണ്ടു സിറിയന്‍ സ്വദേശികള്‍ക്ക് തടവുശിക്ഷ. മുവാഫക അലബാഷ്, അസീം അല്‍ഫര്‍ഹദ് എന്നിവരെയാണ് തുര്‍ക്കി കോടതി നാലുവര്‍ഷം തടവിന് ശിക്ഷിച്ചത്. മനപ്പൂര്‍വമായ അശ്രദ്ധയാണ് ഐലനടക്കം നാലുപേര്‍ മുങ്ങിമരിക്കാന്‍ കാരണമായതെന്ന് കോടതി വിലയിരുത്തി. കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള യാത്രക്കിടെയാണ് കടലാഴങ്ങളില്‍ ഐലന്‍െറ ജീവന്‍ പൊലിഞ്ഞത്. തുര്‍ക്കി തീരത്ത് മണലില്‍ മുഖം പൂഴ്ത്തിക്കിടന്ന കുട്ടിയുടെ ചിത്രം ലോകമനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.