സൂചിക്ക് എതിരായി പ്രചരിച്ച കത്ത് വ്യാജമെന്ന്

യാംഗോന്‍: മ്യാന്മറിലെ ദേശീയ ജനാധിപത്യ ലീഗിന്‍െറ നേതാവ് ഓങ് സാന്‍ സൂചിക്ക് പകരം പ്രസിഡന്‍റ് സ്ഥാനത്തേക്ക് പാര്‍ട്ടി മറ്റൊരാളെ നിര്‍ദേശിച്ചുകൊണ്ട് എഴുതിയത് എന്നപേരില്‍ പ്രചരിക്കപ്പെട്ട കത്ത് പാര്‍ട്ടി നിഷേധിച്ചു. പാര്‍ട്ടിചിഹ്നത്തോടെ പ്രചരിച്ച കത്തില്‍ ഹിറ്റിന്‍ ക്യുവാന്‍ എന്ന നേതാവിനെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൂന്‍ ടൂണ്‍ ഒയെയും നിര്‍ദേശിച്ചിട്ടുണ്ട്. കത്ത് തികച്ചും വ്യാജമാണെന്നും പാര്‍ട്ടി ഇത്തരത്തിലൊരു കത്ത് തയാറാക്കിയിട്ടില്ളെന്നും ദേശിയ ജനാധിപത്യ ലീഗിന്‍െറ ഒൗദ്യോഗിക വക്താവ് അറിയിച്ചു.
അന്തരിച്ച ഭര്‍ത്താവിന് വിദേശ പൗരത്വമുള്ളതിനാല്‍ ഓങ് സാന്‍ സൂചിയെ പ്രസിഡന്‍റാക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടയിലാണ് കത്ത് പ്രത്യക്ഷപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.