ഡമാസ്കസ്: പടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സേനയുടെ യുദ്ധവിമാനം വിമതര്‍ വെടിവെച്ചിട്ടു. ശനിയാഴ്ച രാത്രി സംഘര്‍ഷ മേഖലയില്‍ മിസൈലുകളും വെടിയുണ്ടകളുമായി വന്ന വിമാനമാണ് വെടിവെച്ചിട്ടത്. രണ്ട് മിസൈല്‍ ഉപയോഗിച്ചാണ് വിമാനത്തിനെതിരെ ആക്രമണം നടത്തിയതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. ജയ്ഷ് അല്‍ നസ്ര്‍ വിഭാഗമാണ് വിമാനം വെടിവെച്ചിട്ടിരിക്കുന്നത്. ബശ്ശാള്‍ സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ അനൗദ്യോഗിക സംഭാഷണം തിങ്കളാഴ്ച ജനീവയില്‍ തുടങ്ങാനിരിക്കെയാണ് സംഭവം.
യു.എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുറയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ 18 മാസത്തിനകം രാജ്യത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം സിറിയന്‍ സര്‍ക്കാറിനു മുമ്പാകെ പ്രതിപക്ഷം മുന്നോട്ടുവെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം നിരാകരിക്കുമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വാഇല്‍ മുഅല്ലിം അറിയിച്ചിട്ടുണ്ട്. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെയായി 250,000 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.