കള്ളപ്പണം: ഇന്ത്യക്കാരനായ ടാക്സി ഡ്രൈവര്‍ക്ക് ആസ്ട്രേലിയയില്‍ തടവ്


മെല്‍ബണ്‍: അനധികൃതമായി പണം കൈവശംവെച്ച കേസില്‍ ഇന്ത്യക്കാരനായ ടാക്സി ഡ്രൈവര്‍ക്ക് ആസ്ട്രേലിയന്‍ കോടതി 14 മാസം തടവുശിക്ഷ വിധിച്ചു. 37കാരനായ ഹര്‍മീത് സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം മുമ്പ് ഹര്‍മീതിന്‍െറ കാറില്‍നിന്ന് പൊലീസ് കണക്കില്‍പെടാത്ത അഞ്ചു ലക്ഷം അമേരിക്കന്‍ ഡോളര്‍ പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് അറസ്റ്റിലായ ഹര്‍മീതിനെ വിചാരണക്കൊടുവില്‍ കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കോടതി കണ്ടത്തെുകയായിരുന്നു. എന്നാല്‍, തന്‍െറ കൈയില്‍ എത്ര പണം ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും അതിനാല്‍,  അനധികൃത പണം കൈവശംവെച്ച കേസിലെ നടപടികള്‍ തന്‍െറ കാര്യത്തില്‍ എടുക്കരുതെന്നും ഹര്‍മീത് അപേക്ഷിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഹര്‍മീത് കള്ളപ്പണ മാഫിയയിലെ കണ്ണിയാണെന്ന പൊലീസ് ഭാഷ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ഇയാളുടെ കൈവശമുണ്ടായിരുന്ന പണം എവിടെ നിന്നാണ് വന്നതെന്നോ എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ തെളിയിക്കാന്‍ പൊലീസിനായില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.