പാകിസ്താന്‍ 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

കറാച്ചി: ജലാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു. കറാച്ചിയിലെ  ജയിലില്‍നിന്നുമാണ് ഇവരെ വിട്ടയച്ചത്. വാഗാ അതിര്‍ത്തിയില്‍വെച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് ഇവരെ കൈമാറുമെന്ന് ജയില്‍ സൂപ്രണ്ട് രാജാ മുംതാസ് പറഞ്ഞു. ലാഹോറിലേക്കുള്ള യാത്രാസംവിധാനം ഈദി ട്രസ്റ്റ് ഏര്‍പ്പെടുത്തിയതായും ഇവര്‍ക്ക് യാത്രാപ്പടിയും ഉപഹാരവും നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഈമാസം ആറിന് 86 മത്സ്യത്തൊഴിലാളികളെയും തടവുകാരനെയും ലാന്‍ധി ജയില്‍നിന്ന് പാക് സര്‍ക്കാര്‍ വിട്ടയച്ചിരുന്നു. 363 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ പാക് ജയിലില്‍ നീതികാത്ത് കഴിയുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.