സിംഗപ്പൂരിൽ ഭരണകക്ഷിക്ക് ഇന്ത്യന്‍ സ്ഥാനാര്‍ഥി


സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഇന്ത്യക്കാരനായ കെ. മുരളീധരന്‍ പിള്ള. പീപ്ള്‍സ് ആക്ഷന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ ഉപപ്രധാനമന്ത്രി തര്‍മന്‍ ഷണ്‍മുഖരത്നമാണ് പ്രഖ്യാപിച്ചത്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായ ചീ സൂണ്‍ ജുവാന്‍ ശക്തനായ എതിരാളിയാകും. അവിഹിതബന്ധം ആരോപിക്കപ്പെട്ട് ഡേവിഡ് ഒങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. രാജ്യത്തെ 5.5 ദശലക്ഷം ജനസംഖ്യയില്‍ ഒമ്പതു ശതമാനം ഇന്ത്യക്കാരാണ്. അഭിഭാഷകനായ മുരളീധരന്‍ പിള്ള 2007ലാണ് പിതാവ് പി.കെ. പിള്ളയുടെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായത്. ഭാര്യ ഡോ. എന്‍. ഗൗരി അധ്യാപികയാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.