ഏപ്രില്‍ പത്തോടെ യമനില്‍ വെടിനിര്‍ത്തല്‍

സന്‍ആ: ഏപ്രില്‍ 10ഓടെ യമന്‍ വെടിയൊച്ചകള്‍ നിലച്ച് ശാന്തമാകുമെന്ന് യു.എന്‍. 2014 സെപ്റ്റംബറിലാണ് യമനില്‍ ആഭ്യന്തരസംഘര്‍ഷം തുടങ്ങിയത്. രാജ്യത്ത് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായി ഏപ്രില്‍ 10 അര്‍ധരാത്രിയോടെ വെടിനിര്‍ത്തലിന് തയാറാണെന്ന് ഹൂതി വിമതരും സര്‍ക്കാറും അറിയിച്ചതായി യു.എന്‍ പ്രത്യേക പ്രതിനിധി ഇസ്മാഈല്‍ വുല്‍ദ് ശൈഖ് അഹ്മദ് വ്യക്തമാക്കി.
വെടിനിര്‍ത്തലിനെക്കുറിച്ച് അടുത്ത് നടക്കാനിരിക്കുന്ന ഉന്നതതല ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂതിവിമതര്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ സര്‍ക്കാര്‍ സൈന്യത്തെ സഹായിക്കാന്‍ സൗദി വ്യോമാക്രമണം തുടങ്ങിയിരുന്നു. സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ ഹൂതി വിമതരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് സൗദി നേരത്തേ യു.എന്നിനോട് അഭ്യര്‍ഥിച്ചിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ശൈഖ് അഹ്മദുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യമുന്നയിച്ചത്. ഈ കൂടിക്കാഴ്ചക്കുമുമ്പ് സല്‍മാന്‍ രാജകുമാരനും അഹ്മദ് ശൈഖും യമന്‍ പ്രസിഡന്‍റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദിയുമായി ചര്‍ച്ചനടത്തിയിരുന്നു. അധികാരക്കൈമാറ്റത്തിലൂടെ രാജ്യത്ത് സമാധാനം പുന$സ്ഥാപിക്കാനാവുമെങ്കില്‍ സര്‍ക്കാര്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്ന് മന്‍സൂര്‍ ഹാദി ഉറപ്പുനല്‍കുകയും ചെയ്തു. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി അഹ്മദ് ശൈഖ് മുമ്പും സന്‍ആയിലത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.