ബഗ്ദാദ്: ശിയ നേതാവ് മുഖ്തദ അല്‍സദ്റിന്‍െറ അനുയായികൾ പാർലമെൻറ് കൈയേറിയതിന് പിന്നാലെ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാർ പുന:സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാർ പാർലെമൻറിലേക്കും തന്ത്രപ്രധാന മേഖലയായ ഗ്രീന്‍ സോണിലേക്കും ഇരച്ച് കയറിയത്. പ്രതിഷേധക്കാർ ശനിയാഴ്ച രാത്രിയും ഗ്രീൻ സോണിൽ തമ്പടിച്ചിരിക്കുകയാണ്. വിദേശരാജ്യങ്ങളുടെ എംബസികളടക്കമുള്ള അതീവജാഗ്രതാ പ്രദേശമാണ് ഗ്രീന്‍ സോണ്‍.
പ്രധാനമന്ത്രി ഹൈദര്‍ അല്‍ ആബാദിയുടെ നിര്‍ദേശപ്രകാരം കാബിനറ്റ് പുന:സംഘടിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാസങ്ങളോളം പാര്‍ലമെൻറ് അലങ്കോലപ്പെട്ടിരുന്നു. സാേങ്കതിക വിദഗ്ധരെ ഉൾപ്പെടുത്തി കൂടുതൽ സുതാര്യമായ സർക്കാർ സ്ഥാപിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മന്ത്രിസഭ ഭാഗികമായി പുന:സംഘാടിപ്പിക്കാൻ പാര്‍ലമെൻറ് അനുമതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.