ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ല –ഹാഫിസ് സഈദ്

ലാഹോര്‍: പാകിസ്താനില്‍ ക്ഷേത്രങ്ങളും മറ്റ് പുണ്യഗേഹങ്ങളും തകര്‍ക്കാന്‍ അനുയായികളെ അനുവദിക്കില്ളെന്ന് നിരോധിത സംഘടന ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദ്. ഇതര മതക്കാരുടെ പ്രാര്‍ഥനാലയങ്ങള്‍ സംരക്ഷിക്കേണ്ടത് മുസ്ലിംകളുടെ കടമയാണ്. സിന്ധ് പ്രവിശ്യയിലെ മാത് ലി നഗരത്തില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഈദ്. തന്‍െറ സംഘടന ഇന്ത്യന്‍ അതിര്‍ത്തിയിലും സിന്ധ് പ്രവിശ്യയിലും തീവ്രവാദം വളര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി. കശ്മീര്‍ മുസ്ലിംകള്‍ക്ക് സോപാധിക പിന്തുണ പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിയമനിര്‍വഹണ സമിതികള്‍ ആത്മാര്‍ഥത കാണിക്കുന്നുണ്ടെങ്കിലും നവാസ് ശരീഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ മൗനംപാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.