ബെയ്ജിങ്: ഐഫോണ്‍ എന്ന പേരില്‍ ഉല്‍പന്നങ്ങള്‍ ഇറക്കിയ ചൈനീസ് കമ്പനിക്കെതിരെ ആപ്പ്ള്‍ നടത്തിയ നിയമയുദ്ധം തോറ്റു. 2010 മുതല്‍ രാജ്യത്ത് തുകല്‍ പഴ്സുകള്‍, ബാഗുകള്‍ തുടങ്ങിയവ ഇറക്കുന്ന ഷിന്‍ടോങ് ടിയാന്‍ഡി ടെക്നോളജിയാണ് അമേരിക്കന്‍ കുത്തക ഭീമന്മാരെ നിയമയുദ്ധത്തില്‍ മുട്ടുകുത്തിച്ചത്. ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്ക് ഐഫോണ്‍ എന്ന പേര് അനുവദിക്കാന്‍ ആപ്പ്ള്‍ 2002ല്‍ തന്നെ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ചൈനീസ് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത് 2013ലാണ്. 2010ല്‍ ഷിന്‍ടോങ് ടിയാന്‍ഡി അനുമതി നേടിയെടുത്തതിനാല്‍ അംഗീകാരം റദ്ദാക്കാനാവില്ളെന്നായിരുന്നു കോടതി വിധി. തുകല്‍ പഴ്സുകള്‍ക്കു പുറമെ മൊബൈല്‍ ഫോണ്‍ കവറുകളും കമ്പനി ഉല്‍പാദിപ്പിക്കുന്നുണ്ട്. 2012ല്‍ തന്നെ ആപ്പ്ള്‍ ഇതിനെതിരെ നിയമയുദ്ധം ആരംഭിച്ചിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.