ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുന്നത് ആലോചനയില്‍

കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാനിയമത്തില്‍ ഭേദഗതിവരുത്താന്‍ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ പോലുള്ള നിയമലംഘനങ്ങളിലേര്‍പ്പെടുന്നവരുടെ ലൈസന്‍സ് മരവിപ്പിക്കുകയും വാഹനവും കണ്ടുകെട്ടുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ക്കാണ് നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഫത്വ ബോര്‍ഡിന് സമര്‍പ്പിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.