ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ സംസാരിക്കാന്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ അസംബ്ളിയിലേക്ക് പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട്. കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാക് സര്‍ക്കാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി കഴിഞ്ഞ ദിവസം, പഞ്ചാബ് പ്രത്യേക അസംബ്ളി വിളിച്ചിരുന്നു. ശൈഖ് അലാവുദ്ദീന്‍ എന്ന നിയമസഭാംഗമാണ് അരുന്ധതിയെ ക്ഷണിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്‍െറ നീക്കങ്ങളെ പലകുറി വിമര്‍ശിച്ചിട്ടുള്ള അരുന്ധതിയെ നിയമസഭയിലേക്ക് ക്ഷണിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് അനുകൂലമായ മനോഭാവത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നിര്‍ദേശം മുന്നോട്ടുവെച്ചത്.
തുടര്‍ന്ന്, തൊഴില്‍ മാനവശേഷി വകുപ്പ് മന്ത്രി ഇതിനെ സ്വാഗതം ചെയ്തു. അരുന്ധതിയെ നിയമസഭയില്‍ കൊണ്ടുവരുന്നതിന്‍െറ നിയമപരവും നയതന്ത്രപരവുമായ സാധ്യതകളെക്കുറിച്ച് ആരായണമെന്ന് അദ്ദേഹം സഭാധ്യക്ഷനോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി ഉടന്‍ ബന്ധപ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.