ഇസ്ലാമാബാദ്: വെടിയുണ്ടകള്‍ വര്‍ഷിച്ചല്ല കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടതെന്ന് പാക്സൈനിക മേധാവി റഹീല്‍ ശരീഫ്. കശ്മീര്‍ പാകിസ്താന്‍െറ ജീവരേഖയാണെന്ന് വിശേഷിപ്പിച്ച റഹീല്‍ വെടിയുണ്ടകള്‍ക്ക് പകരം കശ്മീര്‍ ജനതയുടെ ആഗ്രഹങ്ങള്‍ മാനിക്കുകയും ആശങ്കകള്‍ ശ്രദ്ധിക്കുകയുമാണ് വേണ്ടതെന്ന് പ്രസ്താവിച്ചു. യു.എന്‍ പ്രമേയം നടപ്പാക്കിയാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കൂ. കശ്മീരിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് നയതന്ത്രതലത്തിലും ധാര്‍മികമായും പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്പര ബഹുമാനത്തിലും സമത്വത്തിലും ഊന്നിയുള്ള ബന്ധമാണ് പാകിസ്താന്‍ മറ്റു രാജ്യങ്ങളില്‍നിന്ന് ആഗ്രഹിക്കുന്നത്.എതിരാളികളുടെ രഹസ് യപദ്ധതികളെക്കുറിച്ച് പാകിസ്താന് ബോധ്യമുണ്ട്. ശത്രുക്കളെയും മിത്രങ്ങളെയും ഒരേ അളവില്‍ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഏതു തരത്തിലുള്ള നീക്കവും ചെറുക്കാന്‍ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.