ധാക്കയിലെ വസ്​ത്ര നിർമാണശാലയിൽ തീപിടിത്തം; 23 മരണം

ധാക്ക: ഗാസിപ്പൂരിലെ തുണി ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 23 പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനത്തിന് സമീപത്തെ ഫാക്ടറിയില്‍ ദുരന്തമുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ 50 പേർക്ക്​ പര​ിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർ വ്യക്​തമാക്കി. നാല് നില കെട്ടിടത്തില്‍ പടര്‍ന്ന തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദുരന്തത്തി​​െൻറ കാരണം വ്യക്തമായിട്ടില്ല. അപകടസമയത്ത് നൂറോളം പേര്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് തീപിടിത്തമുണ്ടായത്.ബംഗ്ലാദേശിലെ പ്രധാനപ്പെട്ട വ്യവസായമാണ് തുണിക്കച്ചവടം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,800 കോടി രൂപയുടെ നേട്ടമാണ് തുണി കയറ്റുമതിയിലൂടെ ബംഗ്ലാദേശ് കൈവരിച്ചത്. ദുര്‍ബലമായ സുരക്ഷാ സംവിധാനങ്ങളാണ് ബംഗ്ലാദേശിലെ ഫാക്ടറികളിലുള്ളത്. 2013 ൽ ബംഗ്ലാദേശില്‍  റാണ പ്ലാസ എന്ന തുണി മില്ല്​ കെട്ടിടം തകര്‍ന്ന്  1,100 പേര്‍  മരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.