ചൈനയില്‍ 20,000 കിലോമീറ്റര്‍ ബുള്ളറ്റ് ട്രെയിന്‍ ശൃംഖല പൂര്‍ത്തിയായി

ബെയ്ജിങ്: ഇന്ത്യയോടു മത്സരിക്കാന്‍ തക്ക ദൈര്‍ഘ്യമുള്ള അതിവേഗ ട്രെയിന്‍ ശൃംഖല ചൈനയില്‍ പൂര്‍ത്തിയായി. 20,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയൊരുക്കി ലോകത്തെ നീളമേറിയ റെയില്‍പാതയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനൊരുങ്ങുകയാണ് ചൈന.

സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൂവിനെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവിലെ ഷിസോയുവുമായി ബന്ധിപ്പിക്കുന്ന പാത ശനിയാഴ്ചയാണ് തുറന്നത്. പുതിയ പാതയിലൂടെയുള്ള ഗതാഗതം തുടരുന്നതോടെ അതിവേഗ പാത ലോകത്തെ ഏറ്റവും നീളമേറിയ പാതയായി ഉയരും. 

ഷിയാനിനും ഷാങ്ഹായ്ക്കുമിടയിലുള്ള 11 മണിക്കൂര്‍ യാത്ര ആറു മണിക്കൂര്‍കൊണ്ട് മറികടക്കാനാവും. തുടക്കത്തില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഗതാഗതം. 2012 ഡിസംബറിലാണ് റെയില്‍പാതയുടെ നിര്‍മാണം ആരംഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.