ദക്ഷിണ ചൈനാ കടലില്‍ റഷ്യ-ചൈന നാവികാഭ്യാസം

ബെയ്ജിങ്: ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ അവകാശമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ ചൈന-റഷ്യ സംയുക്ത നാവികാഭ്യാസം നടത്തുന്നു. തിങ്കളാഴ്ച തുടങ്ങുന്ന പരിശീലന പദ്ധതി എട്ടു ദിവസം നീളും.
ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം സംബന്ധിച്ച് ചൈനക്കെതിരായി അന്താരാഷ്ട്ര ടൈബ്ര്യൂണല്‍ വിധി വന്നതിനുശേഷം ഇതാദ്യമായാണ് മേഖലയില്‍ സൈനികാഭ്യാസം നടക്കുന്നത്. റഷ്യയും ചൈനയും ഇവിടെ ആദ്യമായാണ് ഒന്നിച്ച് പരിശീലനത്തിനത്തെുന്നതെന്ന പ്രത്യേകതയുമുണ്ട്.
ചൈനയുടെ ഗുവാങ്ദോങ് പ്രവിശ്യയുടെ കടല്‍ മേഖലയിലാണ് നാവികാഭ്യാസം സംഘടിപ്പിക്കുന്നതെന്നാണ് വിവരം. അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിപറഞ്ഞ നയന്‍ ഡാഷ് ലൈന്‍ പരിധിയില്‍ ഈ ഭാഗം വരുന്നില്ല. എങ്കിലും ഈ ഭാഗത്തിന് മലേഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളും അവകാശമുന്നയിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം ചൈനയില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് ദക്ഷിണ ചൈനാ കടലിലെ തര്‍ക്കമായിരുന്നു. യു.എസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനക്കെതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ബെയ്ജിങ്ങിനെ അനുകൂലിച്ചാണ് സംസാരിച്ചത്. അതിന്‍െറ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ സംയുക്ത നാവികാഭ്യാസത്തിന് ഒരുങ്ങുന്നതും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.