ഡമാസ്കസ്: സിറിയയിൽ വിമതരും സർക്കാർ സൈന്യവുമായുള്ള വെടിനിർത്തൽ 48 മണിക്കൂർ നീട്ടിയതായി അമേരിക്കയും റഷ്യയും അറിയിച്ചു. ഇരുരാജ്യങ്ങളുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ നേരത്തെ വെടിനിർത്തലിന് ധാരണയായിരുന്നു.
എന്നാൽ യു.എൻ ദുരിതാശ്വാസ സംഘത്തിന് ഇപ്പോഴും സിറിയയിൽ കടക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിൽ സിറിയന്‍ സര്‍ക്കാരാണെന്ന് െഎക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി. സിറിയയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ സഹായവസ്തുക്കള്‍ അലെപ്പോയില്‍ വിതരണം ചെയ്യുകയുള്ളൂവെന്നും യു.എന്‍ അറിയിച്ചു. അതേസമയം സിറിയയുമായോ യു.എന്നുമായോ ഏകോപനം നടത്താതെ തുര്‍ക്കിയില്‍ നിന്നുള്ള സഹായസംഘത്തിന് വിമത സ്വാധീന മേഖലയായ അലപ്പോയിലേക്ക് പ്രവേശനമനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം സിറിയൻ വിദേശകാര്യമന്ത്രി പ്രതികരിച്ചിരുന്നു.
അലപ്പോയിലേക്കുളള ദുരിതാശ്വാസ സംഘത്തിൽ 20 ട്രക്കുകള്‍ വീതമുള്ള രണ്ട് ദൗത്യസംഘമാണ് അതിര്‍ത്തിയില്‍ കിടക്കുന്നത്. വെടിനിർത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിറിയയിലെ പലയിടങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് സഹായ സംഘത്തിന് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായത്. അഞ്ച് വര്‍ഷമായി സിറിയയില്‍ നടക്കുന്ന യുദ്ധത്തില്‍ മൂന്ന് ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും അനേകംപേര്‍ സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് യുഎന്നിന്‍റെ കണക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.