ബീജിങ്: സൂപ്പർ ടൈഫൂൺ വിഭാഗത്തിൽ പെടുന്ന മെറാൻറി ചുഴലി കൊടുങ്കാറ്റ് ചൈനയുടെ തെക്ക് പടിഞ്ഞാറൻ തീരത്തെ ആശങ്കയിലാഴ്ത്തുന്നു. തായ്വാനിൽ കനത്ത നാശം വിതച്ച ശേഷമാണ് മെറാൻറി ൈചനയെ ലക്ഷ്യം വെച്ച് നീങ്ങുന്നത്. ഇൗ വർഷം ഇതുവരെ രൂപപ്പെട്ട ഏറ്റവും വലിയ ചുഴലി കൊടുങ്കാറ്റ് എന്നാണ് മെറാൻറിയെ വിശേഷിപ്പിക്കുന്നത്. ഇതിെൻറ വേഗത നിലവിൽ ഒരു മണിക്കൂറിൽ 185 മൈലാണ്.
വടക്കു പടിഞ്ഞാറൻ പസഫിക് മേഖലയിൽ രൂപപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റാണിത്. 2013ൽ ഫിലിപ്പീൻസിൽ നാശം വിതച്ച ഹയാൻ കൊടുങ്കാറ്റിനെക്കാൾ അഞ്ചു മൈൽ മാത്രമാണ് ഇതിന് വേഗത കുറവ്. തായ്വാനിലുടനീളം മെറാൻറി വൻ നാശം വിതച്ചു. പല പ്രദേശങ്ങളുമായുള്ള വാർത്താ വിനിമയ-– ഗതാഗത ബന്ധങ്ങൾ പൂർണമായി നിലക്കുകയും 30ലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 120 വർഷത്തിനിടെ തായ്വാൻ കണ്ട ഏറ്റവും വേഗതയുള്ള ചുഴലി കൊടുങ്കാറ്റാണിത്. മെറാൻറി പൂർണമായും കരയിലേക്കെത്താനുള്ള സാധ്യത വിരളമാണ്. എന്നാൽ ചൈനയുടെ തെക്ക് പടിഞ്ഞാറൻ തീരവും കടന്ന് കൊടുങ്കാറ്റ് നീങ്ങുകയാണെന്നാണ് റിേപ്പാർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.