പാകിസ്താനിലെ പള്ളിയിലെ ആക്രമണം: മരണം 36 ആയി

പെഷാവര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രവര്‍ഗമേഖലയായ മുഹമന്ദില്‍ വെള്ളിയാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. ഗുരുതരമായി പരിക്കേറ്റവരില്‍ ചിലര്‍ ആശുപത്രിയില്‍ മരിച്ചതോടെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം കൂടിയത്.

അഫ്ഗാന്‍ അതിര്‍ത്തി പ്രവിശ്യയിലെ പള്ളിയില്‍  ജുമുഅ നമസ്കാരത്തിനായി ആളുകള്‍ എത്തിയ സമയത്തായിരുന്നു സ്ഫോടക വസ്തുക്കള്‍ ദേഹത്തുവെച്ചു കെട്ടിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. ആക്രമണത്തിന് ആസൂത്രണം നടത്തിയവരെ പിടികൂടാന്‍ പൊലീസ് വ്യാപക തിരച്ചില്‍ തുടരുകയാണ്. പാക് താലിബാനില്‍നിന്ന് വിഘടിച്ച ജമാഅത്തുല്‍ അഹ്റാര്‍ എന്ന സംഘടന ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.