സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിച്ചത് അല്‍സീസിയുടെ ഇന്‍റര്‍വ്യൂ; വന്നത് പഴയത്

കൈറോ: ഈജിപ്ഷ്യന്‍ പ്രസിഡന്‍റിന്‍െറ ഇന്‍റര്‍വ്യൂ സംപ്രേഷണത്തിനൊരുങ്ങിയ വാര്‍ത്താമേധാവിക്ക് പിണഞ്ഞത് ഹിമാലയന്‍ അബദ്ധം. പ്രസിഡന്‍റ് അബ്ദുള്‍ ഫതാഹ് അല്‍സീസിയുടെ ഇന്‍റര്‍വ്യൂ എയറിലത്തെിയപ്പോഴാണ് അതു കഴിഞ്ഞ വര്‍ഷത്തേതാണെന്ന് ഈജിപ്ഷ്യന്‍ ടി.വി അധികൃതര്‍ക്കു തിരിച്ചറിവുണ്ടായത്.

പത്തു മിനുട്ടോളം നടന്ന സംപ്രേഷണം ഉടന്‍തന്നെ ഈജിപ്തിലെ സ്റ്റേറ്റ് ടെലിവിഷന്‍ ന്യൂസ് മേധാവി മുസ്തഫ ഷെഹത പിന്‍വലിക്കുകയായിരുന്നു.  ആശയക്കുഴപ്പത്തിന് വഴിവെച്ച വലിയ തെറ്റാണെന്ന് പിന്നീട് അദ്ദേഹം കൈറോ ഡെയിലീസ് പത്രത്തില്‍ വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം അല്‍സീസി യു.എസ് നെറ്റ്വെര്‍ക്കിന് അനുവദിച്ച ഇന്‍റര്‍വ്യൂ ആണ് ഈജിപ്ത് ടിവി സംപ്രേഷണം ചെയ്തത്. ഇതേ ഇന്‍റര്‍വ്യൂ ഈയാഴ്ച ന്യൂയോര്‍ക്കില്‍ ഇതേ നെറ്റ്വര്‍ക്ക് സംപ്രേഷണം നടത്തിയിരുന്നു.  അല്‍സീസി ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.