ന്യൂയോര്‍ക്: ബോംബാക്രമണത്തില്‍ പരിക്കേറ്റ് ചോരയൊഴുകുന്ന മുഖവുമായി ആംബുലന്‍സിലിരുന്ന സിറിയന്‍ ബാലന്‍ ഇംറാന്‍ ദഖ്നീശിനെ ഓര്‍മയില്ളേ? ഇംറാനെ ഏറ്റെടുക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമക്ക് കത്തെഴുതിയിരിക്കയാണ് ന്യൂയോര്‍കില്‍ താമസിക്കുന്ന ആറുവയസ്സുകാരന്‍ അലക്സ്. ഇംറാനെ സഹോദരനെപ്പോലെ സ്നേഹിക്കുമെന്നും സഹോദരി കാതറിന്‍െറ കളിപ്പാട്ടങ്ങള്‍ നല്‍കുമെന്നും മൂന്നു പേജുള്ള കത്തില്‍ അലക്സ് ഉറപ്പുനല്‍കുന്നു.
‘പ്രിയപ്പെട്ട ഒബാമ, സിറിയയില്‍നിന്നു രക്ഷപ്പെടുത്തിയ ഇംറാനെ അറിയില്ളേ, അവനെ എന്‍െറ വീട്ടിലത്തെിക്കൂ. ഞങ്ങള്‍ അവനെ സഹോദരനെപ്പോലെ സംരക്ഷിക്കാം. നന്നായി ഇംഗ്ളീഷ് സംസാരിക്കാനും ബൈക്കോടിക്കാനും പഠിപ്പിക്കാം. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ പുതിയലോകം സമ്മാനിക്കാം’
കത്ത് ഇങ്ങനെ തുടരുന്നു. ഈ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്. വൈറ്റ്ഹൗസ് പുറത്തുവിട്ട കത്ത് മണിക്കൂറുകള്‍ക്കകം ആറായിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്തു. ലക്ഷത്തില്‍പരം പേര്‍ ലൈക് ചെയ്തു. യുദ്ധത്തിന്‍െറ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് മാനവികതയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന കത്തെഴുതിയ കുട്ടിയെ ഒബാമ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.