കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഇരട്ട ചാവേർ സ്ഫോടനം. മാധ്യമ പ്രവർത്തകരടക്കം 29 പേർ കൊല്ലപ്പെട്ടു. 49 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാർത്ത ഏജൻസിയായ എ.എഫ്.പിയിലെ മുതിർന്ന ഫോട്ടോഗ്രാഫർ ഷാ മറായി ഉൾപ്പെടെ 10 മാധ്യമപ്രവർത്തകരാണ് മരിച്ചത്.
ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. നാഷനൽ സെക്യൂരിറ്റി ഡയറക്ടറേറ്റിനു സമീപമായിരുന്നു ആക്രമണം. 20 മിനിറ്റിനുശേഷം അടുത്ത സ്ഫോടനവും നടന്നു. ഇത്തവണ സ്ഫോടനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെയും മാധ്യമപ്രവർത്തകരെയുമാണ് ആക്രമി ലക്ഷ്യമിട്ടത്. മാധ്യമപ്രവർത്തകരുടെ വേഷം ധരിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പൊലീസ് വക്താവ് കാബുൾ ഹഷ്മത് പറഞ്ഞു.
ആദ്യസ്ഫോടനത്തിെൻറ ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെയുണ്ടായ സ്ഫോടനമാണ് ഷാ മറായിയുടെ ജീവനെടുത്തത്. ബൈക്കിൽ ഘടിപ്പിച്ച നിലയിലായിരുന്നു ആദ്യ സ്ഫോടനത്തിന് ഇടയാക്കിയ ബോംബ്. കാബൂളിൽ വോട്ടേഴ്സ് രജിസ്ട്രേഷൻ സെൻററിൽ 60 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം.
ഒക്ടോബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രത നിർദേശമാണ് സുരക്ഷ ഉദ്യോഗസ്ഥർ നൽകിയിരുന്നത്. 1996ൽ എ.എഫ്.പിയിൽ ഡ്രൈവറായാണ് ഷാ മറായി ജോലി ആരംഭിച്ചത്. താലിബാൻ അധികാരമേറ്റെടുത്തതോടെ ഫോട്ടോഗ്രഫിയും ആരംഭിച്ചു. 2001ലെ യു.എസ് അധിനിവേശത്തിെൻറ ഉൾപ്പെടെയുള്ള വാർത്തകളും ചിത്രങ്ങളും മറായി നൽകി.
2002ൽ മുഴുവൻ സമയ ഫോട്ടോ സ്ട്രിങ്ങർ ആയി ചുമതലയേറ്റു. വൺ ടി.വിയുടെയും ടോളോ ന്യൂസിെൻറയും ജഹാൻ ടി.വിയുടെയും മാധ്യമപ്രവർത്തകരാണ് മരിച്ച മറ്റുള്ളവർ. കൊല്ലപ്പെട്ടവരിൽ ബി.ബി.സി റിപ്പോർട്ട് അഹ്മദ് ഷായുമുണ്ടെന്ന് സ്ഥിരീകരിച്ചു.
സൈനിക വാഹനത്തിനുനേരെ ചാവേറാക്രമണം; 11 കുട്ടികള്‍ കൊല്ലപ്പെട്ടു
കാബൂൾ: തെക്കൻ അഫ്ഗാനിസ്ഥാനിൽ വിദേശ സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടു. വിദേശ, അഫ്ഗാൻ സുരക്ഷ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാന്തഹാറിെൻറ തെക്കൻ പ്രവിശ്യയില്‍ സ്ഫോടക വസ്തുക്കൾ നിറച്ച കാറുപയോഗിച്ചാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരിൽ അഞ്ച് റുമേനിയൻ സൈനികരും രണ്ട് അഫ്ഗാൻ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി കാന്തഹാർ ഗവർണറുടെ വക്താവ് സയിദ് അസീസ് അഹ്മദ് അസീസി വ്യക്തമാക്കി. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കാന്തഹാര്‍ വിമാനത്താവളത്തിനു സുരക്ഷയൊരുക്കുന്നതിനാണ് റുമേനിയൻ സൈനികരെ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.