ഹാഫീസ്​ സഇൗദ്​ പാകിസ്​താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കും

കറാച്ചി: മുംബൈ ഭീകരാ​ക്രമണത്തി​​െൻറ സൂത്രധാരനെന്ന്​ സംശയിക്കുന്ന ഹാഫീസ്​ സഇൗദ്​ പാകിസ്​താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന്​ റിപ്പോർട്ട്​. 2018ൽ പാകിസ്​താനിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മിലി മുസ്​ലിം ലീഗ ്​ പാർട്ടിയുടെ സ്ഥാനാർഥിയായാവും ഹാഫീസ്​ സഇൗദ്​ മൽസരിക്കുക. . എന്നാൽ അദ്ദേഹത്തി​​െൻറ മണ്ഡലം സംബന്ധിച്ച്​ ധാരണയായിട്ടില്ല.

ഇൗ വർഷം ജനുവരി മുതൽ ഹാഫീസ്​ സഇൗദ്​ പാകിസ്​താനിൽ വീട്ടുതടങ്കലിലായിരുന്നു. നവംബർ 24ന്​ വീട്ടുതടങ്കലിൽ നിന്ന്​ ഹാഫീസ്​ സഇൗദിനെ മോചിപ്പിച്ചു. ഹാഫീസിനെ മോചിപ്പിച്ചതിനെതിരെ ഇന്ത്യയും അമേരിക്കയും ശക്​തമായി രംഗത്തെത്തിയിരുന്നു.

അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ മിലി മുസ്​ലിം ലീഗ്​ തീരുമാനിച്ചിട്ടുണ്ട്​. താനും അവർക്കൊപ്പമുണ്ടാവും. സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന കശ്​മീരി ജനതക്ക്​ വേണ്ടിയാണ്​ ത​​െൻറ പോരാട്ടമെന്നും ഹാഫീസ്​ വ്യക്​തമാക്കി.

Tags:    
News Summary - 26/11 Mastermind Hafiz Saeed's Outfit to Contest Pakistan General Elections Next Year-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.