ക്വാലാലംപുർ: അഴിമതിക്കേസിൽ കുറ്റാരോപിതനായ മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിെൻറ ഉടമസ്ഥതയിലുള്ള ആഡംബര വസതികളിൽനിന്ന് മൂന്നു കോടി ഡോളറും 400 ഹാൻഡ് ബാഗുകളും വിലകൂടിയ വാച്ചുകളും ആഭരണങ്ങളും പിടിച്ചെടുത്തു. വീടിെൻറ മുറികളിൽനിന്നാണ് ഇവ പൊലീസ് പിടിച്ചെടുത്തത്. ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണവും ആഡംബര വസ്തുക്കളും.
റസാഖിെൻറ വസതിയിലടക്കം 12 ഇടങ്ങളിലാണ് അന്വേഷണത്തിെൻറ ഭാഗമായി റെയ്ഡ് നടന്നത്. റസാഖിെൻറ മകൾ താമസിക്കുന്ന ഫ്ലാറ്റുകളിലും റെയ്ഡ് നടത്തി. മേയ് ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ നജീബ് റസാഖ് പരാജയപ്പെടാനുള്ള പ്രധാന കാരണം അഴിമതി ആരോപണമാണ്. അന്വേഷണം നേരിടുന്നതിനാൽ രാജ്യത്തുനിന്ന് പുറത്തേക്ക് നജീബിന് യാത്രവിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.