ജാവ കടലിൽ ബോട്ടിന്​ തീപിടിച്ച്​ 23 മരണം

ജക്കാർത്ത: ഇന്തോനഷ്യയിലെ കിഴക്കൻ ജാവ കടലിൽ ബോട്ടിന്​ തീപിടിച്ച്​ 23 മരിച്ചു. 17 പേർക്ക്​ പൊള്ളലേൽക്കുകയും ചെയ്തു. 198 പേരെ ബോട്ടിൽ നിന്നും രക്ഷപ്പെടുത്തി.

വെള്ളിയാഴ്​ച രാത്രി ജാവയിലെ മസാലെ​േമ്പാ ദ്വീപിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ വെച്ചാണ്​ ബോട്ടിൽ തീപിടിത്തമുണ്ടായത്​. ​ജകാർത്തയിൽ നിന്ന്​ തിദുങ്​ ദ്വീപിലേക്ക്​ യാത്രക്കാരുപോയി പോവുകയായിരുന്ന ബോട്ടിലാണ്​ തീപിടിച്ചത്​. ബോട്ട്​ കത്ത​ുന്നതു ശ്രദ്ധയിൽപെട്ട കപ്പലാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. ബോട്ടിലെ ജനറേറ്ററിലുണ്ടായ ഷോർട്ട്​ സർക്യൂട്ടാണ്​ അപകടകാരണമെന്ന്​ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

കര- നാവിക- വ്യോമസേനകൾ സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്​.

Tags:    
News Summary - 5 dead after Indonesian ferry catches fire in Java Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.