ഇസ്ലാമാബാദ്: ആണവവ്യാപാരത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴു പാക് കമ്പനികൾക്ക് യു.എസ് വിലക്കേർപ്പെടുത്തി. ഭീകരരെ സഹായിക്കുന്നതിെൻറ പേരിൽ പാകിസ്താനെതിരെ ശക്തമായ നിലപാടെടുക്കുന്നതിെൻറ ഭാഗമായാണിത്. സിംഗപ്പൂർ ആസ്ഥാനമായ മുഷ്കോ ലോജിസ്റ്റിക്സ്-മുഷ്കോ ഇലക്ട്രോണിക്സ്, സൊല്യൂഷൻസ് എൻജിനീയറിങ്, അക്തർ ആൻഡ് മുനീർ, പ്രൊഫിഷ്യൻറ് എൻജിനീയേഴ്സ്, പർവേസ് കമേഴ്സ്യൽ ട്രേഡിങ് കമ്പനി, മറൈൻ സിസ്റ്റംസ്, എൻജിനീയറിങ് ആൻഡ് കമേഴ്സ്യൽ സർവിസസ് എന്നീ കമ്പനികൾക്കാണ് വിലക്ക്.
ആണവ വിതരണ കൂട്ടായ്മയിൽ (എൻ.എസ്.ജി) ചേരാനുള്ള പാക് മോഹങ്ങൾക്കു വൻ തിരിച്ചടിയാണിത്. യു.എസ് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി കോമേഴ്സാണ് ഈ മാസം 22ന് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയത്. ദേശസുരക്ഷക്കും വിദേശനയത്തിനുമെതിരായാണ് കമ്പനികൾ പ്രവർത്തിക്കുന്നതെന്നാണ് യു.എസ് വിലയിരുത്തൽ. ‘എൻറ്റിറ്റി ലിസ്റ്റി’ൽപെടുത്തിയ കമ്പനികളുടെ സ്വത്ത് മരവിപ്പിക്കില്ല. എന്നാൽ, ബിസിനസ് നടത്തുന്നതിനു പ്രത്യേക ലൈസൻസ് സ്വന്തമാക്കണം. നടപടിക്കെതിരെ പാകിസ്താൻ പ്രതികരിച്ചിട്ടില്ല. നേരത്തേ ഉത്തര കൊറിയക്ക് പാക് ഉദ്യോഗസ്ഥൻ ആണവരഹസ്യങ്ങൾ കൈമാറിയതായി ആരോപണമുണ്ടായിരുന്നു. ഇക്കാര്യം പാകിസ്താൻ നിഷേധിച്ചിരുെന്നങ്കിലും പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൽ ഖാദിർഖാൻ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.