ന്യൂഡൽഹി: ഈ മാസം ആദ്യം ഇറാന് പിടിച്ചെടുത്ത പാനമ പതാകയുള്ള കപ്പലിലെ 12 ഇന്ത്യക്കാരി ൽ ഒമ്പതുപേരെ വിട്ടയച്ചു. ഇതിൽ മലയാളികളില്ല. മോചനം നേടിയവർ വൈകാതെ ഇന്ത്യയിലേക് ക് തിരിക്കുമെന്ന് വിേദശകാര്യ വക്താവ് രവീഷ്കുമാർ അറിയിച്ചു. 21 ഇന്ത്യക്കാർ ഇപ് പോഴും ഇറാെൻറ കസ്റ്റഡിയിലുണ്ട്. അവരുടെ മോചനത്തിന് ഇന്ത്യൻ നയതന്ത്ര കാര്യാലയം ഇറാൻ അധികൃതരോട് അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു.
എം.ടി റിയ കപ്പലിൽ ഇനി മൂന്നുപേരും ബാക്കിയുള്ളവർ ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോയിലുമാണ്. ഒരാഴ്ച മുമ്പാണ് ഹോർമുസ് കടലിടുക്കിൽനിന്ന് സ്റ്റെന ഇംപെറോ ഇറാൻ പിടികൂടിയത്.
ഈ കപ്പലിലെ 18 പേരെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാൻ അനുവദിച്ചു. മോചനം എത്രയും നേരത്തെ ഉറപ്പുവരുത്തുമെന്ന് തടവിലുള്ളവരെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
ഇറാൻ-യു.എസ് സംഘർഷം വർധിച്ചതിനിടയിലാണ് കപ്പലുകൾ ഇറാൻ പിടിച്ചെടുത്തത്. ജിബ്രാൾട്ടർ പൊലീസ് തടവിലാക്കിയ ‘ഗ്രേസ്-വൺ’ എന്ന കപ്പലിലും 24 ഇന്ത്യക്കാരുണ്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ സംഘം ഇവരെ ബുധനാഴ്ച കണ്ടതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണം ഹൈകമീഷൻ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. തടവിലുള്ളവർ കുടുംബാംഗങ്ങളുമായി പതിവായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.