കാബൂൾ: അഫ്ഗാനിസ്താനിലെ ഗസ്നിയിൽ കാർ ബോംബ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിേക് കൽക്കുകയും ചെയ്തു. ആക്രമണത്തിൻെറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.
ഗസ്നിയിലെ ഇൻറലിജൻസ് യൂണിറ്റ് ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രൊവിൻഷ്യൽ കൗൺസിൽ അംഗം ഹസൻ റാസ യൂസഫ് പറഞ്ഞു. നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി(എൻ.ഡി.എസ്) അംഗങ്ങളാണ് കൊല്ലപ്പെട്ട എട്ടു പേരുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
താലിബാേൻറയും അഫ്ഗാൻ സർക്കാറിേൻറയും പ്രതിനിധികൾ പങ്കെടുക്കുന്ന ദ്വിദിന കോൺഫറൻസ് ഖത്തർ തലസ്ഥാനമായ ദോഹയിൽ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഗസ്നിയിലെ സ്ഫോടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.