വാഷിങ്ടൺ: അമേരിക്കയിൽ നടക്കുന്ന റോബോട്ടിക്സ് മത്സരത്തിൽ പെങ്കടുക്കാൻ അഫ്ഗാൻ സ്കൂൾ വിദ്യാർഥിനികൾക്ക് വിസ അനുവദിച്ചു. അഫ്ഗാൻ വിദ്യാർഥികൾക്ക് വിസ നിഷേധിച്ചത് പുനഃപരിശോധിച്ച അമേരിക്ക പിന്നീട് ഇവർക്ക് വിസ അനുവദിക്കുകയായിരുന്നു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിെൻറ നിർദേശമനുസരിച്ച് വിസ അനുവദിച്ചതായി ആഭ്യന്തര സുരക്ഷാവകുപ്പ് വക്താവ് ഡേവിഡ് ലപാൻ വ്യക്തമാക്കി. വാർത്തയെ തുടർന്ന് അഫ്ഗാനിലെ മിടുക്കികളെയും അവരുടെ എതിരാളികളെയും മത്സരത്തിനായി യു.എസിലേക്ക് സ്വാഗതം ചെയ്യുന്നുെവന്ന് ട്രംപിെൻറ മകളും ഉപദേഷ്ടാവുമായി ഇവാൻക ട്വീറ്റ് ചെയ്തു. നേരത്തെ, അഫ്ഗാനിലെയും ഗാംബിയയിലെയും മത്സരാർഥികളുെട വിസ അപേക്ഷ അമേരിക്ക തള്ളിയിരുന്നു.
ഫസ്റ്റ് ഗ്ലോബൽ എന്ന സന്നദ്ധ സംഘടനയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ 16 മുതൽ -18 വരെയാണ് മത്സരം നടക്കുക. 164 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പെങ്കടുക്കുന്ന റോബോട്ടിക് ഗെയിമാണിത്. അഫ്ഗാനിൽനിന്ന് ആറുേപരടങ്ങുന്ന സംഘമാണ് മത്സരത്തിൽ പെങ്കടുക്കുന്നത്. 157 രാജ്യങ്ങളിൽനിന്നുള്ള 163 ടീമുകൾക്ക് മത്സരത്തിൽ പെങ്കടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
ഇവരിൽ ഇറാൻ, സുഡാൻ, സിറിയൻ അഭയാർഥി ടീം എന്നിവരും ഉൾപ്പെടുന്നുവെന്ന് ഫസ്റ്റ് ഗ്ലോബൽ പ്രസിഡൻറ് ജോയ് സെസ്തക് അറിയിച്ചു. യു.എസ് യാത്രാവിലക്കേർപ്പെടുത്തിയ ആറു മുസ്ലിം രാജ്യങ്ങളിൽ അഫ്ഗാൻ ഉൾപ്പെടുന്നില്ല. വിസ ലഭിച്ചില്ലെങ്കിൽ സ്കൈപ് വഴി മത്സരത്തിൽ പെങ്കടുക്കാനായിരുന്നു കുട്ടികൾ പരിപാടിയിട്ടത്. ‘‘ഞങ്ങൾ തീവ്രവാദ സംഘത്തിൽ പെട്ടവരല്ല. ഞങ്ങളുടെ കഴിവും ശക്തിയും അമേരിക്കക്ക് കാണിച്ചുെകാടുക്കുക മാത്രമാണ് ഉദ്ദേശിച്ചത്’’ -വിദ്യാർഥിനികളിലൊരാളായ 14കാരി ഫാതിമ ഖദരിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.