കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. പരിക്കേറ്റ 235 പേരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ കൂടുതലും പുരുഷന്മാരാണ്.
നിരവധി വിദേശ എംബസികളും സർക്കാർ ഒാഫിസുകളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷമേഖലയിലാണ് ആക്രമണം നടന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച ആംബുലൻസ് പൊട്ടിത്തെറിക്കുകയായിരുന്നു. ആശുപത്രിയിലേക്കെന്ന വ്യാേജന പൊലീസിെൻറ കണ്ണുവെട്ടിച്ച് ചെക്പോയൻറിലെത്തിയ ചാവേർ ആംബുലൻസിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിരുന്നു. മാനവികതക്കുനേരായ ആക്രമണമാണിതെന്നും ആക്രമികൾക്ക് സഹായം നൽകുന്നത് പാകിസ്താൻ ആണെന്നും അഫ്ഗാൻസർക്കാർ ആരോപിച്ചു.
അതേസമയം, അടിക്കടിയുണ്ടാകുന്ന ആക്രമണം തടയുന്നതിൽ സർക്കാർ പരാജയമാണെന്നും ആരോപണമുയർന്നിട്ടുണ്ട്. നിരപരാധികളായ സിവിലിയൻമാരെ കൊന്നൊടുക്കിയത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും അതൊരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് കുറ്റപ്പെടുത്തി. കൊല്ലപ്പെട്ടവരോടും പരിക്കേറ്റവരോടുമുള്ള ആദരസൂചകമായി ഇൗഫൽ ടവർ ശനിയാഴ്ച അർധരാത്രി വിളക്കുകളണച്ചു.
താലിബാനെതിരെ നടപടി ആവശ്യപ്പെട്ട് ട്രംപ്
വാഷിങ്ടൺ: കാബൂളിലെ ആംബുലൻസ് ബോംബ് സ്ഫോടനത്തിെൻറ പശ്ചാത്തലത്തിൽ താലിബാനെതിരെ കർശന നടപടിയെടുക്കണമെന്ന് ലോകരാജ്യങ്ങളോട് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
താലിബാനെ പിന്തുണക്കുകയും സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന രാജ്യങ്ങളെയും നടപടിക്ക് വിധേയമാക്കണമെന്ന് പാകിസ്താെൻറ പേര് പരാമർശിക്കാതെ ട്രംപ് വിമർശിച്ചു. പാകിസ്താനിലെ സുരക്ഷിതമായ ഒളിത്താവളങ്ങിൽ ഇരുന്നുകൊണ്ടാണ് താലിബാൻ ഇത്തരം ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിൽവരുത്തുന്നത്. അഫ്ഗാെൻറയും അമേരിക്കയുടെയും നിരന്തര ആരോപണം പാകിസ്താൻ നിഷേധിക്കാറാണ് പതിവ്.
താലിബാനെതിരെ നടപടിയെടുക്കുന്നില്ലെന്നുകണ്ട് പാകിസ്താനുള്ള 200 കോടി ഡോളറിെൻറ സഹായം യു.എസ് നിർത്തലാക്കിയിരുന്നു.
യു.എസിനെയും സഖ്യകക്ഷികളെയും ലക്ഷ്യമിടുന്ന ഭീകരരെ തുരത്തി അഫ്ഗാനെ സുരക്ഷിതമാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാെണന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.