ടോക്യോ: പൊതുസ്ഥലങ്ങൾ, ബാർ, റസ്റ്റാറൻറ് എന്നിവിടങ്ങളിൽ പുകവലി നിരോധിക്കുന്ന പുകവലി വിരുദ്ധ നിയമ ഭേദഗതിക്ക് ജപ്പാനീസ് പാർലമെൻറ് ബുധനാഴ്ച അംഗീകാരം നൽകി. ഏറെ നാളത്തെ ചർച്ചയുടെയും പ്രതിപക്ഷത്തിെൻറ ശക്തമായ എതിർപ്പുകളുടെയും മധ്യത്തിലാണ് നിയമം പാസായത്.
എന്നാൽ, ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശങ്ങളിൽ വെള്ളംചേർത്ത് നിയമം നടപ്പാക്കുന്നതിനാൽ തന്നെ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ എണ്ണം പകുതിയാക്കി കുറഞ്ഞിട്ടുണ്ട്. പുകയില, ഹോട്ടൽ വ്യവസായ രംഗത്തുനിന്നുള്ള ശക്തമായ സമ്മർദങ്ങളുടെ ഫലമായാണ് ഭരണപക്ഷമായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നിയമം ലഘൂകരിച്ചത്. പുകവലിക്കാർക്ക് സ്വൈര്യമായി വിഹരിക്കാൻ അവസരമൊരുക്കിയിരുന്ന ജപ്പാനിലെ പൊതു ഇടങ്ങൾ പുകവലി മുക്തമാക്കാനുള്ള നിയമം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതോടൊപ്പം 2020 ഏപ്രിലോടുകൂടി പൂർണമായി നിലവിൽവരും. നിലവിലെ സാഹചര്യത്തിൽ ജപ്പാനിലെ ബാറുകളിലും ഭക്ഷണശാലകളിലും പുകവലിക്ക് നിയന്ത്രണമില്ല.
പ്രഥമദൃഷ്ട്യാ നിരോധനമുണ്ടെങ്കിലും 100 സ്ക്വയർ മീറ്റർ വ്യാപൃതിയുള്ളതും 50 ദശലക്ഷം മില്ല്യൺ മൂലധനമുള്ളതുമായ വൻ സ്ഥാപനങ്ങളെ നിയമം ബാധിക്കുകയില്ല. ഇൗ പഴുതുപയോഗിച്ച് രാജ്യത്തെ 55 ശതമാനം റസ്റ്റാറൻറുകളും നിയമത്തിൽനിന്ന് രക്ഷപ്പെടും. എന്നിരുന്നാലും ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ നയങ്ങളുടെ കാര്യത്തിലുള്ള റാങ്കിങ്ങൽ പിന്നിൽ നിൽക്കുന്ന രാജ്യത്ത് ഇത് വലിയ പുരോഗതിയാണ്. പൊതുസ്ഥാപനങ്ങൾക്ക് പുറത്ത് പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളിൽ മാത്രമാണ് പുകവലി അനുവദനീയം. നിയമ ലംഘകർ മൂന്നുലക്ഷം യെൻ പിഴയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.