ഇസ്ലാമാബാദ്: പാനമ രേഖകൾ പുറത്തുവിട്ട അഴിമതിയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽകൂടി മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ പാക് അഴിമതിവിരുദ്ധ കോടതിയുടെ അറസ്റ്റ് വാറൻറ്.
കേസിൽ നവംബർ മൂന്നിന് വീണ്ടും വാദംകേൾക്കുമെന്നും ശരീഫിെൻറ അഭിഭാഷകൻ സാഫിർഖാൻ പറഞ്ഞു. ഭാര്യ ലണ്ടനിൽ ചികിത്സയിൽ ആയതിനാൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് ഇളവ് അനുവദിക്കണമെന്ന ശരീഫിെൻറ അഭ്യർഥന കോടതി തള്ളി. നവംബർ മൂന്നിന് കേസിൽ വാദം തുടരും.
പാനമ രേഖകൾ പുറത്തുവിട്ട വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പാക് സുപ്രീം കോടതി ജൂലൈ 28ന് ആണു ശരീഫിനെ അയോഗ്യനാക്കിയത്. കാലാവധി തികക്കാതെ അധികാരത്തിൽനിന്ന് പുറത്താകുന്ന 15ാമത്തെ പ്രധാനമന്ത്രിയാണ് ശരീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.