ആകാശഗംഗയുടെ ഉപഗാലക്സിയെ കണ്ടത്തെി

ടോക്യോ: സൗരയൂഥം ഉള്‍കൊള്ളുന്ന ആകാശഗംഗ എന്ന താരാപഥത്തിന്‍െറ പ്രഭാവലയത്തില്‍ ഒളിച്ചിരിക്കുന്ന കുള്ളന്‍ ഗാലക്സിയെ കണ്ടത്തെി. ആകാശഗംഗയുടെ ഉപഗാലക്സിയാണിത്. ഇതുവരെ കണ്ടത്തെിയതില്‍വെച്ച് ഏറ്റവും മങ്ങിയ ഉപഗാലക്സികൂടിയാണിതെന്ന് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയ ജപ്പാനിലെ തൊഹോകു സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിച്ചു. ഗാലക്സികളുടെ ‘ജനനം’ സംബന്ധിച്ച പഠനങ്ങളില്‍ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കാന്‍ ഈ നിരീക്ഷണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, ശാസ്ത്രലോകത്തിന് ഇനിയും കൃത്യമായി പിടിതരാത്ത തമോദ്രവ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ഈ കണ്ടത്തെല്‍ സഹായകമാകും.
സൂര്യനില്‍നിന്ന് 2.8 ലക്ഷം പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഈ ഗാലക്സിക്ക് വിര്‍ഗോ 1 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ആകാശത്ത് കന്നി രാശിയുടെ (വിര്‍ഗോ) ദിശയില്‍ കാണപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത്. ആകാശഗംഗയുടെ മറവില്‍ ഇനിയും ഇതുപോലുള്ള കുള്ളന്‍ ഗാലക്സികളുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. നിലവില്‍, 50ഓളം ഉപഗാലക്സികളെ ഇവിടെ കണ്ടത്തെിയിട്ടുണ്ട്. അതില്‍ 80 ശതമാനത്തിലധികവും ഏറെ മങ്ങിയ സ്വഭാവത്തിലുള്ളതാണ്.

 

Tags:    
News Summary - Astronomers have discovered an unexpected object orbiting our galaxy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.