യാംഗോൻ: മ്യാന്മർ സ്റ്റേറ്റ് കൗൺസെലർ (പ്രധാനമന്ത്രി) ഒാങ്സാൻ സൂചി പ്രശ്നബാധിതമായ രാഖൈൻ സംസ്ഥാനം സന്ദർശിച്ചു. റോഹിങ്ക്യകൾക്കെതിരെ മ്യാന്മർ സൈന്യം ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആദ്യമായാണ് സൂചി രാഖൈൻ സന്ദർശിക്കുന്നത്. െഎക്യരാഷ്ട്രസഭയടക്കം ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. സൈന്യത്തിെൻറ ആക്രമണം ചെറുത്തുനിൽക്കാൻ കഴിയാതെ റോഹിങ്ക്യകൾ ഏതാണ്ട് പൂർണമായും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു കഴിഞ്ഞെന്ന് ‘ദ ഗാർഡിയൻ’ പത്രം റിപ്പോർട്ട് ചെയ്തു.
റോഹിങ്ക്യകൾക്കെതിരെ കൂട്ടക്കൊലകളടക്കമുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായിട്ടും സൂചി പ്രതികരിക്കാതിരുന്നത് അന്തർദേശീയതലത്തിൽ കടുത്ത വിമർശനത്തിന് കാരണമായിരുന്നു. വംശഹത്യക്കുള്ള മികച്ച ഉദാഹരണമാണ് റോഹിങ്ക്യകൾക്കെതിരെ നടക്കുന്നത് എന്നായിരുന്നു െഎക്യരാഷ്ട്രസഭയുടെ വിമർശനം. സമാധാന െനാബേൽ ജേതാവായ സൂചിയുടെ പുരസ്കാരം തിരിച്ചുവാങ്ങണമെന്നും ആവശ്യമുയർന്നിരുന്നു.
രണ്ടുമാസത്തിനിടെ ആറുലക്ഷത്തോളം റോഹിങ്ക്യകൾ ബംഗ്ലാേദശിലേക്ക് പലായനം ചെയ്തെന്നാണ് റിപ്പോർട്ട്. കൊല, മാനഭംഗം, കൊള്ളിവെപ്പ് തുടങ്ങിയവയിൽ നിന്ന് രക്ഷതേടിയാണ് കൂട്ടപ്പലായനം. എന്നാൽ, റോഹിങ്ക്യൻ സായുധ തീവ്രവാദികൾക്കെതിരെയാണ് തങ്ങളുടെ നടപടിയെന്നാണ് മ്യാന്മർ സൈന്യത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.