മൂന്നു മക്കളെ കൊന്ന അമ്മക്ക്​ 20 വർഷം തടവ്​

കാൻബറ: ആസ്​ട്രേലിയയിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തുകയും നാലാമത്തെ കുട്ടിയെ കൊല്ലാൻ ശ്രമിക്കുകയും​ ചെയ്​ത മാതാവിന്​ 20 വർഷവും ആറു മാസവും തടവ്​​ വിധിച്ചു. നീചകൃത്യം ചെയ്​ത അകോൺ ഗുദെയെയാണ്​ (37) കോടതി ശിക്ഷിച്ചത്​. വിക്​ടോറിയ സ്​റ്റേറ്റ്​ സുപ്രീംകോടതി ജസ്​റ്റിസ്​ ലെക്​സ്​ ലാർസി​േൻറതാണ്​ വിധി. 2015 ഏപ്രിലിൽ നാലു മക്കളെയും കയറ്റിയ കാർ ഗുദെ തടാകത്ത​ിലേക്ക്​ ഒാടിച്ചുവിടുകയായിരുന്നു.

പകുതി മുങ്ങിയ കാറിൽനിന്ന്​ വഴിയാത്രക്കാരാണ്​ അഞ്ചു വയസ്സുകാരി അലുവലിനെ വലിച്ചു പുറത്തെടുത്ത്​ രക്ഷിച്ചത്​. എന്നാൽ, ഗുദെയുടെ 16 മാസം പ്രായമുള്ള മകനും നാലു വയസ്സുള്ള ഇരട്ടക്കുട്ടികളും മരിച്ചിരുന്നു. കടുത്ത നിരാശയെ തുടർന്നായിരിക്കാം ​ഗുദെ ഇവ്വിധം പ്രവർത്തിച്ചതെന്ന്​ ലാർസി അഭിപ്രായപ്പെട്ടു. 1979ൽ 16 മക്കളിൽ ഒരുവളായി ജനിച്ച ഗുദെയുടെ ഭർത്താവ്​ സുഡാൻ ആഭ്യന്തര യുദ്ധത്തിൽ മരിച്ചിരുന്നു. തുടർന്ന്​, ഇവർ 2006ൽ ആസ്​ട്രേലിയയിൽ അഭയാർഥിയായി എത്തുകയായിരുന്നു. ജയിൽ​േമാചിതയാവു​േമ്പാൾ ഗുദെയെ സ്വരാജ്യത്തേക്ക്​ മടക്കി അയച്ചേക്കുമെന്നും ജഡ്​ജി പറഞ്ഞു. 

Tags:    
News Summary - australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.