ബഗ്ദാദ്: ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിന് വിധേയമായി തകർന്നടിഞ്ഞ തലസ്ഥാന നഗരി ബഗ്ദാദ് 15 വർഷത്തിനു ശേഷവും പുരോഗതിയില്ലാതെ മുരടിക്കുന്നു. യുദ്ധാനന്തരം ഇൗ നഗരം പുതുക്കിപ്പണിയാനും ‘പുരോഗതി’യിലേക്കെത്തിക്കാനും അമേരിക്കയുടെ നേതൃത്വത്തിൽ ശ്രമം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തലസ്ഥാന നഗരി മാറ്റമില്ലാതെ മുരടിക്കുകയാണെന്ന് വിദഗ്ധർ അടയാളപ്പെടുത്തുന്നു.
900 സ്ക്വയർ കി.മീറ്റർ വിസ്തൃതിയുള്ള ബഗ്ദാദിൽ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായി പുരോഗതി ഇനിയും ഉണ്ടായിട്ടില്ല. ‘‘വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി എല്ലാ മേഖലകളും സദ്ദാം ഹുസൈെൻറ കാലത്തേക്കാർ മോശമായിക്കൊണ്ടിരിക്കുകയാണ്’’ ബഗ്ദാദിലെ ഒരു വ്യാപാരി പറയുന്നു.
2003ലെ യുദ്ധാനന്തരം തൊട്ടടുത്ത വർഷവും 2007ലും ഇറാഖ് പുരനുദ്ധാരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക സഹായത്തിന് ശ്രമങ്ങളുണ്ടായെങ്കിലും ഒന്നും പ്രാവർത്തികമായില്ല.
നിർമാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാനായിട്ടില്ല. ഉദ്യോഗസ്ഥരുടെ വ്യാപകമായ അഴിമതി ജനങ്ങളെ നിരാശരാക്കുന്നതായും സന്നദ്ധ സംഘടനകൾ നടത്തിയ പഠനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.