ഡെംപസർ: ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ മൗണ്ട് അഗൗങ് അഗ്നിപർവതം സ്ഫോടനത്തിെൻറ വക്കിൽ. അഗ്നി പർവതം സജീവമായി പുകയുന്നതിനാൽ ഏതുസമയവും സ്ഫോടനം പ്രതീക്ഷിക്കുകയാണ് അധികൃതർ. രാജ്യത്താകെ അതീവ ജാഗ്രതാ നിർദേശം നൽകി. സുരക്ഷാഭീഷണി മൂലം ബാലി വിമാനത്താവളം അടച്ചു. ഇതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഇന്തോനേഷ്യയിൽ കുടുങ്ങിയിരിക്കുകയാണ്.
അഗ്നി പർവതത്തിൽ നിന്ന് 3400 മീറ്റർ ഉയരത്തിൽ കറുത്ത പുക വരുന്നുണ്ട്. പർവതത്തിൽ നിന്നുയരുന്ന പുകയും ചാരവും വിമാനത്താവളം വരെ എത്തിയതോടെയാണ് സർവീസുകൾ റദ്ദാക്കി വിമാനത്താവളം അടച്ചിടാൻ നിർദേശം നൽകിയത്. നൂറോളം വിമാനങ്ങൾ റദ്ദാക്കുകയും ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. അഗ്നിപർവതത്തിെൻറ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരോട് ഉടനടി മാറിത്താമസിക്കാനും അധികൃതർ ആവശ്യെപ്പട്ടിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലകൾ അഗ്നിപർവതത്തിൽ നിന്ന് വളരെ ദൂരെയാണെങ്കിലും പുകയും ചാരവും മൂലം വിമാനത്താവളം അടച്ചതാണ് സഞ്ചാരികളെ വലച്ചത്. ചൊവ്വാഴ്ച രാവിലെ വരെ വിമാനത്താവളം തുറക്കില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ചൊവ്വാഴ്ച സർവ്വീസ് പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.