ബാേങ്കാക്: തായ്ലൻഡ് തലസ്ഥാനനഗരമായ ബാേങ്കാക്കിെൻറ പകുതിയോളം 10 വർഷത്തിനകം വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനവും കനത്ത പേമാരിയും മൂലം 2030ഒാടെ ബാേങ്കാക് നഗരം കടലിൽ മുങ്ങുമെന്നാണ് ലോകബാങ്ക് റിപ്പോർട്ട്.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉന്നതതല ചർച്ചകൾക്ക് തായ്ലൻഡ് വേദിയാകാനിരിക്കെയാണ് പുതിയ റിപ്പോർട്ട്. െഎക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലാണ് ചൊവ്വാഴ്ച മുതൽ ചർച്ച നടക്കുന്നത്.
ഉയർന്ന താപനില, അതിശക്തമായ കൊടുങ്കാറ്റ്, പേമാരി, വരൾച്ച, പ്രളയം എന്നിവ സ്ഥിതിഗതികൾ വഷളാക്കും. ഇത് 2015ൽ ഒപ്പുവെച്ച പാരിസ് ഉടമ്പടി പോലുള്ളവക്ക് സർക്കാറുകളെ നിർബന്ധിതരാക്കും. അശാസ്ത്രീയ വികസനങ്ങളാണ് നഗരത്തെ കടലെടുക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ജകാർത്തയും മനിലയും പോലെ കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതലായി ബാധിക്കുന്ന നഗരമാണ് ബാേങ്കാക്. സമുദ്രനിരപ്പിൽനിന്ന് 1.5 മീ. ഉയരമുള്ള ചതുപ്പുനിലത്തിലാണ് ബാേങ്കാക് നഗരം. കനത്ത മഴമൂലം നഗരത്തിെൻറ 40 ശതമാനം വെള്ളത്തിൽ മുങ്ങും. 2011ലെ പ്രളയത്തിൽ നഗരത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.