ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗ മായി ആറു ലക്ഷം സുരക്ഷാ സൈനികരാണ് രാജ്യത്തുടനീളം പട്രോളിങ് നടത്തുന്നത്. നാലാംതവ ണയും പ്രധാനമന്ത്രിയാകുമെന്നുറപ്പിച്ചാണ് ഭരണകക്ഷിയായ അവാമി ലീഗിെൻറ സാരഥ ി ശൈഖ് ഹസീന കളത്തിലിറങ്ങുന്നത്. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിെൻറ കമാൽ ഹുസൈനാണ് എതിരാളി.
പ്രതിപക്ഷ നേതാവും ഹസീനയുടെ ചിരകാല വൈരിയുമായ ഖാലിദ സിയ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് കമാൽ പാർട്ടിനേതൃത്വം ഏറ്റെടുത്തത്. ഭരണകാലത്തെ വികസനങ്ങൾ ആയുധമാക്കിയാണ് ഹസീന ജനവിധി തേടുന്നത്. 10.41 കോടി ആളുകൾ വിധിയെഴുത്തിൽ പങ്കാളികളാകും. ഭരണവിരുദ്ധ സന്ദേശങ്ങൾ അയക്കുന്നത് തടയാൻ ഹൈസ്പീഡ് ഇൻറർനെറ്റ് സേവനത്തിന് ഞായറാഴ്ച രാത്രി വരെ നിരോധനം ഏർപ്പെടുത്തി.
1971ൽ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം 11ാമത്തെ പൊതുതെരഞ്ഞെടുപ്പാണ് നടക്കുന്നത്.
300ൽ 299 പാർലമെൻറ് സീറ്റിലേക്ക് 1848 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘർഷങ്ങളിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുകയും ചെയ്തു.ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ തടയാനും പൊലീസ് രംഗത്തുണ്ട്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഹിന്ദു കുടുംബത്തിെൻറ വീടിനു നേർക്ക് ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്തിടെ, ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സദര്‍ ഉപാസില മേഖലയില്‍ മധ്യോ ഝാര്ഗരണ് ഗ്രാമത്തിലാണ് സംഭവം. 52 കാരിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടക്കുന്ന സമയത്ത് വീട്ടിലുള്ള എല്ലാവരും ഉറക്കത്തിലായിരുന്നു. വീടിനു തൊട്ടടുത്തുള്ള വയ്ക്കോല് സൂക്ഷിച്ച മുറികള്‍ക്കാണ് തീകൊടുത്തത്. തീ ആളിപ്പടരുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്നതുകൊണ്ടാണ് അപകടം ഒഴിവായത്. ഉടനെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.