ധാക്ക: ബംഗ്ലാദേശിൽ സർക്കാർ ജോലിക്ക് സംവരണം നൽകുന്ന വ്യവസ്ഥ അവസാനിപ്പിക്കുന്നു. പ്രത്യേക വിഭാഗങ്ങൾക്ക് ജോലിയിൽ സംവരണം നൽകുന്നതിെന ചോദ്യം ചെയ്ത് വിദ്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ചിെന തുടർന്നാണ് സംവരണം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന വ്യക്തമാക്കി.
വിദ്യാർഥികൾക്ക് ആവശ്യമില്ലെങ്കിൽ സംവരണ സംവിധാനം അവസാനിപ്പിക്കുമെന്ന് ശൈഖ് ഹസീന പാർലമെൻറിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സംവരണത്തിെനതിെര ധാക്കയിൽ വിദ്യാർഥികൾ പ്രക്ഷോഭത്തിലാണ്. പ്രധാന റോഡുകൾ ഉപരോധിച്ച് ഗതാഗതം തടയുകയും ചെയ്തിരുന്നു. ധാക്ക സർവകലാശാലയിൽ നടന്ന പ്രക്ഷോഭത്തിൽ 100 ലേറെ വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചില വിദ്യാർഥികൾ വൈസ് ചാൻസലറുടെ വസതിയിലും ആക്രമണം നടത്തി.
വിദ്യാർഥികൾ ആവശ്യത്തിന് പ്രതിഷേധിച്ചു കഴിഞ്ഞുവെന്നും ഇനി അവർ വീട്ടിലേക്ക് േപാകെട്ടെയന്നും പ്രധാനമന്ത്രി പറഞ്ഞു. വൈസ് ചാൻസലറുെട വസതി ആക്രമിച്ചവർ വിദ്യാർഥികളായിരിക്കാൻ യോഗ്യരല്ല. പ്രതിഷേധം മൂലം സർവകലാശാലകളിൽ പരീക്ഷകളും ക്ലാസുകളും റദ്ദാക്കിയിരിക്കുകയാണ്. സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്കും പിന്നാക്ക ഗോത്ര വിഭാഗങ്ങൾക്കും ജോലിക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും പ്രധാനമന്ത്രി പാർലമെൻറിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.