ധാക്ക: റോഹിങ്ക്യൻ അഭയാർഥികൾക്ക് മൊബൈൽ ഫോൺ കണക്ഷൻ നൽകുന്നതിൽ ടെലി കമ്യൂണിക്കേഷൻ കമ്പനികൾക്ക് ബംഗ്ലാദേശിെൻറ വിലക്ക്. സുരക്ഷപരമായ കാരണങ്ങളാലാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുതായി എത്തിയ നാലര ലക്ഷത്തോളം അഭയാർഥികളിൽ ആർക്കെങ്കിലും പ്ലാനുകളോടെയുള്ള കണക്ഷൻ നൽകിയാൽ പിഴ അടക്കേണ്ടതായി വരുമെന്ന് രാജ്യത്തെ നാല് മൊബൈൽ കമ്പനികൾക്ക് ബംഗ്ലാദേശ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒൗദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കാത്ത സ്വന്തം പൗരന്മാർക്കും ബംഗ്ലാദേശ് മൊബൈൽ സിം കാർഡ് അനുവദിക്കാറില്ല. അഭയാർഥികൾക്ക് ബയോമെട്രിക് കാർഡുകൾ അനുവദിക്കുന്നേതാടെ നിരോധനം എടുത്തുകളയുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് ആറുമാസം വരെ എടുക്കുമെന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.