ധാക്ക: ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ തെന്ന തിരിെച്ചടുക്കണമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന. ന്യൂയോർക്കിൽ നടക്കുന്ന െഎക്യരാഷ്ട്രസഭയുടെ പൊതുസഭാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ബംഗ്ലാദേശിലേക്ക് എത്തിയ അഭയാർഥികളെ തിരിച്ചെടുക്കണമെന്ന് മ്യാൻമറിനോട് ആവശ്യപ്പെടുകയാണ്. റോഹിങ്ക്യകൾ നിങ്ങളുടെ പൗരൻമാരാണ്. അവരെ തിരിച്ച് വിളിച്ച് പാർപ്പിടവും സംരക്ഷണവും നൽകണം. അവരെ ഉപദ്രവിക്കുകയും അടിച്ചമർത്തുകയും ചെയ്തിട്ട് കാര്യമില്ലെന്നും ഹസീന പൊതുസഭയിൽ പറഞ്ഞു.
ബംഗ്ലാദേശിെൻറ അപേക്ഷയിൽ മ്യാൻമർ സർക്കാർ പ്രതികരിച്ചിട്ടില്ല. റോഹിങ്ക്യകൾ അവരുടെ മാതൃരാജ്യത്തിലേക്ക് മടങ്ങാതിരിക്കാൻ മ്യാൻമർ അതിർത്തിയിൽ സൈന്യം കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുകയാണെന്നും ശൈഖ് ഹസീന വ്യക്തമാക്കി. അഭയാർഥികളെ തിരിച്ചെടുക്കാൻ നയതന്ത്രപരമായി മ്യാൻമറിനോട് ആവശ്യപ്പെടുമെന്നും ഹസീന വ്യക്തമാക്കി.
റോഹിങ്ക്യൻ മുസ്ലിംകളെ ‘ബംഗാളികൾ’ എന്നു മുദ്രകുത്തി ആട്ടിപ്പായിക്കുകയാണ്. അവർക്ക് പൗരത്വം നൽകാൻ മ്യാൻമർ തയാറല്ല. ഒരിക്കലും പൊറുക്കാനാവാത്ത മഹാദുരന്തമാണ് മ്യാൻമറിൽ നടക്കുന്നതെന്നും ശൈഖ് ഹസീന ചൂണ്ടിക്കാട്ടി. മ്യാൻമറിലെ കൂട്ടക്കുരുതിക്കെതിരെ ശബ്ദമുയർത്താൻ ബംഗ്ലാദേശിനൊപ്പമുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.
നാലു ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.